Type Here to Get Search Results !

Bottom Ad

ഹൊസങ്കടിയില്‍ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മറിഞ്ഞു വിദ്യാര്‍ഥി മരിച്ചു


മഞ്ചേശ്വരം (www.evisionnews.in): നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മറിഞ്ഞു വിദ്യാര്‍ഥി മരിച്ചു. ഉപ്പള പെരിങ്കടിയിലെ ഇബ്രാഹിം- സഫിയ ദമ്പതികളുടെ മകനും മംഗല്‍പാടി ഹയര്‍സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് ഇഷാം (15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഹൊസങ്കടി പഴയ ചെക്ക് പോസ്റ്റിന് സമീപം ദേശിയ പാതയിലാണ് അപകടം. സ്‌കൂട്ടര്‍ ഡ്രൈവ് ചെയ്തു പോകുന്നതിനിടയില്‍ നിയന്ത്രണംവിട്ടു സമീപത്തെ ഡിവൈഡറില്‍ തല ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫാത്തിമ, ആയിഷ, സമ്മാസ് സഹോദരങ്ങളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad