
കേരളം (www.wvisionnews.in): സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവുവാണ് ഇക്കാര്യം അറിയിച്ചത്. സംഘടനാവിരുദ്ധ പ്രവര്‍ത്തനെ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയവരില്‍ നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് നടപടി.
യൂത്ത് കോണ്‍ഗ്രസില്‍ നടപടി; എന്‍.എസ് നൂസൂറിനും എം.എസ് ബാലുവിനും സസ്‌പെന്‍ഷന്‍
4/
5
Oleh
evisionnews