Type Here to Get Search Results !

Bottom Ad

തൃക്കണ്ണാട് കൊളത്തുങ്കാല്‍ തെയ്യംകെട്ട് മഹോത്സവം ഏപ്രില്‍ 30, മെയ് 1, 2ന്


കോട്ടിക്കുളം (www.evisionnews.in): കോവിഡ് മഹാമാരി കാരണം മാറ്റിവച്ച 2020ല്‍ നടത്താന്‍ തീരുമാനിച്ച പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രപരിധിയില്‍പ്പെട്ട തൃക്കണ്ണാട് കൊളത്തുങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം 2023 ഏപ്രില്‍ 30, മെയ് 1, 2 ഞായര്‍ തികള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കും. ഏപ്രില്‍ 20ന് കൂവമളക്കും, ഏപ്രില്‍ 30ന് കലവറ നിറയ്ക്കും.

2019ല്‍ തിരഞ്ഞെടുത്ത ആഘോഷ കമ്മിറ്റി തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. മഹോത്സവത്തിന്റെ പുതിയ തിയതി തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച് നാരായണന്‍ അധ്യക്ഷത വഹിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍, പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര മുഖ്യപൂജാരി സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ചെയര്‍മാന്‍ രാജന്‍ പെരിയ, 

പാലക്കുന്ന് കഴകം ഭരണ സമിതി ജനറല്‍ സെക്രട്ടറി പി.പി ചന്ദ്രശേഖരന്‍, ട്രഷറര്‍ രാജേന്ദ്രനാഥ്, വൈസ് പ്രസിഡന്റ് മഹോത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കൊപ്പല്‍ ദാമോദരന്‍, കൃഷ്ണന്‍ പാത്തിക്കാല്‍, സെക്രട്ടറി കൃഷ്ണന്‍ പാലക്കുന്ന്, കുഞ്ഞികൃഷ്ണന്‍ കോട്ടിക്കുളം തറവാട് ഭരണസമിതി പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍, തൃക്കണ്ണാട് ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ സുധാകരന്‍ കുതിര്‍, അജിത്ത് കളനാട്, കേവീസ് ബാലകൃഷ്ണന്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, കൊപ്പല്‍ പ്രഭാകരന്‍, പാലക്കുന്നില്‍ കുട്ടി, സുകുമാരന്‍ പൂച്ചക്കാട്, നാരായണന്‍ മുല്ലച്ചേരി, വി.വി.കുഞ്ഞിക്കണ്ണന്‍, സി.എച്ച് രാഘവന്‍ പാലക്കുന്ന് കഴകം സ്ഥാനായകന്മാര്‍, വിവിധ ക്ഷേത്ര ഭാരവാഹികള്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad