Tuesday, 26 July 2022

എസ്.വൈ.എസ് തെക്കന്‍ മേഖല സമ്പര്‍ക്ക യാത്ര കാഞ്ഞങ്ങാട് മേഖലയില്‍ പര്യടനം തുടങ്ങി


കാസര്‍കോട് (www.evisionnews.in): സുന്നീ യുവജന സംഘത്തിന്റെ പ്രവര്‍ത്തനം സെമികേഡര്‍ലേക്ക് മാറ്റുന്നതിന്റെ മുന്നോടിയായി 'വഹാബിസം, ലിബറലിസം, മതനിരാസം' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ പ്രസിഡന്റ്്് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് ജാഥാനായകനും മുബാറക്ക് ഹസൈനാര്‍ ഹാജി ഉപനായകനും ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ ഡയരക്ടറും സംഘടനാ കാര്യ സെക്രട്ടറി റഷീദ് ബെളിഞ്ചം കോഡിനേറ്ററുമായ തെക്കന്‍ മേഖല ജനസമ്പര്‍ക്ക യാത്ര കാഞ്ഞങ്ങാട് മേഖലയില്‍ പര്യടനം ആരംഭിച്ചു. മേഖലാതല ഉദ്ഘാടനം ഓടയന്‍ചാല്‍ മിഫ്താഹുല്‍ ഉലൂം മദ്രസയില്‍ നടന്ന മലയോര പഞ്ചായത്ത് സ്വീകരണ പരിപാടിയോടെ നടന്നു.

മേഖലാ ട്രഷറര്‍ ഇബ്രാഹിം ഹാജി ഒടയഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മൊയ്തീന്‍ കുഞ്ഞി മൗലവി കുന്നുംകൈ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് മൗലവി ആമുഖ പ്രഭാഷണവും അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍ വിഷയാവതരണവും നടത്തി. മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍ കമ്പല്ലൂര്‍, നവാസ് ഹനീഫി അബ്ദുള്ള, ബി. കൊട്ടോടി ഹസൈനാര്‍, എം.കെ പാറപ്പള്ളി, ഇസ്മായില്‍ ഒടയംചാല്‍, അബ്ദുള്ള ഹാജി പാറപ്പള്ളി, അബ്ദുറഹ്‌മാന്‍, പാറപ്പള്ളി സുലൈമാന്‍ മൗലവി ഇരിയ, മുനീര്‍ തുരുത്തി പാറപ്പള്ളി സംസാരിച്ചു.

കാപ്പില്‍ സനാബിലത്ത് ഹാളില്‍ നടന്ന ഉദുമ പഞ്ചായത്ത് സ്വീകരണ പരിപാടി സമസ്ത ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ഉദുമ മേഖല ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത്് ജനറല്‍ സെക്രട്ടറി ബഷീര്‍ പാക്യര ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് മുസ്്‌ലിയാര്‍ ആതവനാട് വിഷയമവതരണം നടത്തി. അബ്ബാസ് ഉദുമ, ഷാഹുല്‍ ഹമീദ് ദാരിമി, അഷ്‌റഫ് മുക്കുന്നോത്ത്, അബ്ദുല്ല പക്ര, ഇഖ്ബാല്‍ മുല്ലച്ചേരി സംബന്ധിച്ചു.

Related Posts

എസ്.വൈ.എസ് തെക്കന്‍ മേഖല സമ്പര്‍ക്ക യാത്ര കാഞ്ഞങ്ങാട് മേഖലയില്‍ പര്യടനം തുടങ്ങി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.