Type Here to Get Search Results !

Bottom Ad

നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി


മംഗളൂരു (www.evisionnews.in): നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഒപ്പമുണ്ടായിരുന്ന നാലു വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. ബണ്ട്വാള്‍ തലേമൊഗരു സ്വദേശിയും രുക്മയ്യയുടെ മകനുമായ ഹര്‍ഷിത്ത് (19) ആണ് മരിച്ചത്. ലികിത്, വികേഷ്, വിശാല്‍ എന്നീ വിദ്യാര്‍ഥികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ കോളജ് വിദ്യാര്‍ഥി സംഘം ഒഴുക്കില്‍പ്പെടുകയായിരുന്നു. നാല് വിദ്യാര്‍ഥികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും ഹര്‍ഷിത്തിനെ കാണാതാവുകയായിരുന്നു. രക്ഷപ്പെടുത്തിയ വിദ്യാര്‍ഥികളെ മംഗളൂരുവിലെ സ്വകാര്യ ആശു്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തോരാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് പുഴ കവിഞ്ഞൊഴുകുകയാണ്. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad