Type Here to Get Search Results !

Bottom Ad

പ്ലസ് വണ്‍ പ്രവേശനം : ഇന്നുകൂടി അപേക്ഷിക്കാം


പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കാനുള്ള സമയം ഹൈക്കോടതി വെള്ളിവരെ നീട്ടി. രണ്ടു ദിവസത്തിനുള്ളില്‍ സിബിഎസ്‌ഇ ഫലം പ്രസിദ്ധീകരിക്കാന്‍ സാധ്യതയുണ്ടെന്നും നിര്‍ദേശമൊന്നും കിട്ടിയിട്ടില്ലെന്നും സിബിഎസ്‌ഇയുടെ അഭിഭാഷകന്‍ അറിയിച്ചു.

തുടര്‍ന്നാണ് സമയം നീട്ടിയത്. കേസ് വെള്ളി പകല്‍ മൂന്നിന് വീണ്ടും പരിഗണിക്കും. മലപ്പുറം കോട്ടയ്ക്കല്‍ പീസ് സ്കൂള്‍ വിദ്യാര്‍ഥി അമീന്‍ സലിം സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍ പരിഗണിച്ചത്.

പ്രവേശന നടപടി അനിശ്ചിതമായി നീട്ടാനാകില്ലെന്നും വിദ്യാര്‍ഥികളെ ബാധിക്കുമെന്നും ഇപ്പോള്‍ത്തന്നെ സമയക്രമം അതിക്രമിച്ചെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. മിക്ക സിബിഎസ്‌ഇ സ്കൂളുകളിലും പ്ലസ്ടു ഉണ്ട്. രണ്ടു സംവിധാനവും തമ്മില്‍ ഏകോപനമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എത്ര നാള്‍ നീട്ടാനാകുമെന്ന് കോടതി ആരാഞ്ഞു. തങ്ങളുടെ സ്കൂളില്‍ പ്ലസ്ടു ഇല്ലെന്നും തിങ്കളാഴ്ചവരെ നീട്ടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അത് നീണ്ടുപോകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad