Type Here to Get Search Results !

Bottom Ad

ജൂലായില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോടിന്


കാസര്‍കോട് (www.evisionnews.in): മണ്‍സൂണില്‍ ജൂലായ് ഒന്നു മുതല്‍ പത്ത് വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് ജില്ലയില്‍. 1302 മിമീ മഴ ലഭിച്ചാണ് സംസ്ഥാനത്ത് മണ്‍സൂണ്‍ മഴയില്‍ കാസര്‍കോട് ഒന്നാമതെത്തിയത്. സാധാരണ ലഭിക്കേണ്ട മഴയായ 1296.8ന് മുകളിലായിട്ടാണ് ഈ ദിവസങ്ങളില്‍ കാസര്‍ കോട് ജില്ലയില്‍ മഴ ലഭിച്ചിരിക്കുന്നത്. രണ്ടാമതായി കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. കണ്ണൂരില്‍ 998.5 മി.മി മഴ ലഭിച്ചിട്ടുണ്ട്. 

കേന്ദ്ര ഭരണ പ്രദേശമായ മാഹി മുന്നാമതായി തൊട്ടടുത്ത് 985 മി.മി മഴയുമായിട്ടുണ്ട്. കാസര്‍കോട് ജില്ല ഒഴികെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സാധാരണ ലഭി ക്കേണ്ട മഴ ലഭിച്ചിട്ടില്ല. കുടാതെ സംസ്ഥാനത്ത് മൊത്തം ജൂണ്‍ ഒന്ന് മുതല്‍ പത്തു വരെ ലഭിച്ചത് 636.7 മി.മീ മഴ. യഥാര്‍ഥത്തില്‍ ലഭിക്കേണ്ടത് 846 മി.മീ മഴയാണ്. 26 ശതമാനത്തി ന്റെ കുറവാണ് ഈ സമയത്ത് മഴയിലുണ്ടായിരിക്കുന്നതെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കില്‍ വ്യക്തമാക്കുന്നത്. 

അതേസമയം, തിരുവനന്തപുരം(263.2 മി.മി), കൊല്ലം (361.2 മി.മി) മഴ മാത്രം ലഭിച്ച് സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തുന്ന ജില്ലകളായി ഇവര്‍ മറിയിട്ടുണ്ട്. ഇക്കുറി ജൂണ്‍ മാസത്തിലാദ്യം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വടക്കന്‍ മലബറിലാണ്. പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇങ്ങനെ കൂടുതല്‍ മഴ ലഭിച്ചത്. മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെയുണ്ടായ ന്യൂനമര്‍ദ്ദവും ആന്ധ്ര- ഒഡീഷ തീരത്തിന് മുകളില്‍ രൂപ പ്പെട്ട ചക്രവാതചുഴിയുമാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴക്ക് കാരണമായി തീര്‍ന്നതെന്നാണ് കാലാവസ്ഥ നീരക്ഷണ വിദഗ്ദനായ രജീവന്‍ എരിക്കുളം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.


Post a Comment

0 Comments

Top Post Ad

Below Post Ad