കാസര്‍കോട് (www.evisionnews.in): യുവതി കുഴഞ്ഞുവീണ് മരിച്ചു. കുമ്പള ആരിക്കാടി മുഹ്യുദ്ദീന്‍ നഗറിലെ അഷ്റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ദുബൈയില്‍ പ്രവാസിയായ ഭര്‍ത്താവ് നാട്ടിലെത്തി ഉടനെയാണ് മരണം സംഭവിച്ചത്. കുട്ടിയെ ഭര്‍ത്താവിന്റെ കയ്യില്‍ കൊടുത്ത് അടുക്കളയിലേക്ക് പോയതായിരുന്നു. കുഴഞ്ഞുവീണ യുവതിയെ ഉടന്‍ കുമ്പളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേശ്വരം മര്‍ത്തനയിലെ അബ്ദുല്ല- ആഇശ ദമ്പതികളുടെ മകളാണ്.
യുവതി കുഴഞ്ഞുവീണ് മരിച്ചു
4/
5
Oleh
evisionnews