ലണ്ടന്‍ (www.evisonnews.in): ബ്രിട്ടനില്‍ താപനില റെക്കാഡിലെത്തിയതോടെ റോഡുകള്‍ ഉരുകിയൊലിക്കുന്നു. ചില ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി വരെ ആയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ സ്റ്റോക്പോര്‍ട്ട് ടൗണിലെ റോഡുകളാണ് തകര്‍ന്നത്. റോഡ് നിര്‍മ്മാണത്തന് ഉപയോഗിച്ച ടാര്‍ കടുത്ത ചൂടില്‍ ഉരുകിയതോടെയാണ് കുഴികള്‍ രൂപപ്പെട്ടത്. ബ്രിട്ടനില്‍ ആഗസ്റ്റിലും താപനില ശരാശരിയിലും ഉയരുമെന്ന പ്രവചനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് സംഭവിച്ചാല്‍ കൂടുതല്‍ റോഡുകള്‍ തകരാനിടയുണ്ട്. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും കടുത്ത ചൂട് മൂലം റെയില്‍ സര്‍വീസുകള്‍ നിറുത്തിവയ്ക്കുകയും സ്കൂളുകള്‍ അടച്ചിടുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ മാറ്റമാണ് താപതരംഗത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
ബ്രിട്ടനില്‍ താപനില റെക്കാഡില്‍: ടാര്‍ റോഡുകള്‍ ഉരുകുന്നു
4/
5
Oleh
evisionnews