ഉദുമ (www.evisionnews.in): ക്ഷേത്രത്തില്‍ ശുചീകരണം നടത്തുന്നതിനിടയില്‍ 62കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കളനാട് തൊട്ടിയിലെ അരവിന്ദാക്ഷന്‍ ആണ് മരിച്ചത്. കര്‍ക്കിടക സംക്രമണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് കളനാട് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ശുചീകരണം നടത്തുന്നതിനിടെയായാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിഡിഇ ഓഫീസില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റ് അസിസ്റ്റന്റായാണ് അരവിന്ദാക്ഷന്‍ വിരമിച്ചത്. തൊട്ടിയിലെ പരേതനായ കുഞ്ഞിരാമന്‍ മാസ്റ്റര്‍- മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: അംബുജാക്ഷി (ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍), മക്കള്‍: അനു അരവിന്ദ്, അഞ്ജു അരവിന്ദ്. മരുമക്കള്‍: ബിനോയ്, അഭിജിത് (ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍: ഹരിദാസ്, രതി, ശശികുമാര്‍.
ക്ഷേത്രത്തില്‍ ശുചീകരണത്തിനിടെ 62 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
4/
5
Oleh
evisionnews