കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ നാലാം ചരമവാര്‍ഷിക ദിനമായ ജൂലൈ 27ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിക്കും. കാസര്‍കോട് എം.ജി റോഡിലെ വി.പി ടവറില്‍ നടക്കുന്ന പരിപാടിയില്‍ എസ്ടിയു നേതാവ് അഹമദ് കുട്ടി ഉണ്ണികുളം അനുസ്മരണ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, നിയോജക മണ്ഡലം, മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍, ദേശീയ- സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, പോഷക സംഘടന ജില്ലാ പ്രസിഡന്റ്് സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡന്റ്് ടി.ഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും അറിയിച്ചു.
ചെര്‍ക്കളം അബ്ദുള്ള അനുസ്മരണം 27ന്
4/
5
Oleh
evisionnews