Type Here to Get Search Results !

Bottom Ad

മക്കളോടൊപ്പം കുളിക്കാനെത്തിയ പിതാവ് കാല്‍ വഴുതി കുളത്തില്‍ വീണു മരിച്ചു


കാസര്‍കോട് (www.evisionnews.in): മക്കളോടൊപ്പം കുളിക്കാനെത്തിയ പിതാവ് കാല്‍ വഴുതി കുളത്തില്‍ വീണു മരിച്ചു. കോളിയടുക്കം അണിഞ്ഞ കടപ്പള്ളത്തെ എം.എ.അഹമ്മദ് ഷമീം (42) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണു സംഭവം. മക്കളോടൊപ്പം കടപ്പളത്തെ പൊതുകുളത്തില്‍ കുളിക്കാന്‍ എത്തിയപ്പോഴാണു സംഭവം. കുളത്തില്‍ ഇറങ്ങുന്നതിനായി പടവില്‍ നില്‍ക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നു പറയുന്നു.  കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാരെത്തി കുളത്തില്‍ മുങ്ങി താഴുകയായിരുന്ന ഷമീനെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല. പി.കെ.മാഹിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ. സഫീറ.മക്കള്‍. ഷസാ, ഷസ്മി, മറിയം.സഹോദരങ്ങള്‍. എം.എ.ഇബ്‌നു ഫൈസല്‍, ആബിദ,സാബിദ, ഷാഹിന.


Post a Comment

0 Comments

Top Post Ad

Below Post Ad