Type Here to Get Search Results !

Bottom Ad

ആസിഫ് അലി ചിത്രം 'കൊത്തി'ന് യു.എ സര്‍ട്ടിഫിക്കറ്റ്

ആസിഫ് അലിയെ പ്രധാനകഥാപാത്രമാക്കി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സി.ബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൊത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യു.എ സര്‍ട്ടിഫിഫിക്കറ്റാണ് സിനിമ നേടിയത്. കണ്ണൂരിൽ നിന്നുള്ള പാർട്ടി പ്രവർത്തകന്‍റെ വേഷമാണ് ആസിഫ് അലി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ കൊലപാതകവും വിദ്വേഷവും കൊത്തിൽ വിഷയമാകുന്നു. നിഖില വിമല, റോഷൻ മാത്യു, രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. വർഷങ്ങൾക്ക് ശേഷം രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ് ആണ്. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രാഹകൻ.

Post a Comment

0 Comments

Top Post Ad

Below Post Ad