Thursday, 28 July 2022

ആലപ്പുഴയിൽ എല്‍.ജി.ബി.ടി.ക്യൂ+ വിഭാഗത്തിനെതിരെയുള്ള പോസ്റ്റര്‍; പരാതി നല്കി

ആലപ്പുഴ: എൽ.ജി.ബി.ടി.ക്യു+ വിഭാഗത്തിൽപ്പെട്ടവർ മങ്കി പോക്സ് പ്രചരിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് ആലപ്പുഴയിൽ പ്രചരിക്കുന്ന പോസ്റ്ററുകൾക്കെതിരെ പരാതി. എസ്സെൻ ഗ്ലോബൽ ആലപ്പുഴ സാമൂഹ്യനീതി ശാക്തീകരണ വകുപ്പാണ് പരാതി നല്കിയത്. മന്ത്രി ആര്‍. ബിന്ദു, ഡി.ജി.പി, ആലപ്പുഴ എസ്.പി എന്നിവർക്കാണ് പരാതി നൽകിയത്. നഗരത്തിലുടനീളം എൽജിബിടിക്യു + കമ്മ്യൂണിറ്റിക്കെതിരെ അപകീർത്തികരവും അശാസ്ത്രീയവും മനുഷ്യത്വരഹിതവുമായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എസ്സെൻ ഗ്ലോബൽ മന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. 'പ്രൈഡ് അവയർനെസ് കാമ്പയിൻ' എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഞായറാഴ്ച ആലപ്പുഴയിൽ നടക്കാനിരിക്കുന്ന പ്രൈഡ് മാർച്ചിന് മുന്നോടിയായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

Related Posts

ആലപ്പുഴയിൽ എല്‍.ജി.ബി.ടി.ക്യൂ+ വിഭാഗത്തിനെതിരെയുള്ള പോസ്റ്റര്‍; പരാതി നല്കി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.