മേല്‍പറമ്പ് (www.evisionnews.in): ഫാഷിസം ഹിംസാത്മതക പ്രതിരോധം മതനിരാസം.. മതസാഹോദര്യ കേരളത്തിനായി എന്ന പ്രമേയവുമായി ജുലൈ അഞ്ചിന് മേല്‍പറമ്പില്‍ യുവജാഗ്രതാ സദസ് സംഘടിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ശാഖപ്രസിഡന്റ്, സെക്രട്ടറിമാര്‍, പഞ്ചായത്ത് ഭാരവാഹികള്‍, മണ്ഡലം കൗണ്‍സില്‍ അംഗങ്ങള്‍, വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍, പ്രധാന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യുവജാഗ്രതാ സദസിലെ പ്രതിനിധികളാണ്. പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ഭരണകൂടവേട്ടക്കെതിരെ ആറിന് കോഴിക്കോട് നടക്കുന്ന സംസ്ഥാന പ്രതിഷേധ റാലി വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ പഞ്ചായത്ത് തലങ്ങളില്‍ വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍, ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, വൈസ് പ്രസിഡന്റ് ബാത്തിഷ പൊവ്വല്‍, ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം, ടികെ ഹസൈനാര്‍ കീഴൂര്‍, മൊയ്തു തൈര, അബുബക്കര്‍ കടാങ്കോട്, ശഫീഖ് മയിക്കുഴി, ആബിദ് മാങ്ങാട്, നശാത്ത് പരവനടുക്കം, സിറാജ് മഠം, ഇഖ്ബാല്‍ മുല്ലച്ചേരി, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, സീനിയര്‍ വൈസ് പ്രസിഡന്റ്് കെഎംഎ റഹ്മാന്‍ കാപ്പില്‍ സംബന്ധിച്ചു.
മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം യുവജാഗ്രതാ സദസ് അഞ്ചിന്
4/
5
Oleh
evisionnews