കാസര്‍കോട് (www.evisionnews.in): ചന്ദ്രഗിരി പുഴയില്‍ കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് കൊമ്പനടുക്കത്തെ അഹമ്മദ് അലിയുടെ മകന്‍ അയ്യൂബിനെ പുഴയില്‍ കാണാതായത്. രണ്ടുദിവസം പോലീസ്, ഫയര്‍ഫോഴ്സ്, നാട്ടുകാര്‍, മീന്‍പിടുത്തക്കാര്‍ എന്നിവര്‍ പലയിടങ്ങളിലായി തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. മഴ തുടരുന്ന സാഹചര്യത്തില്‍ പുഴയില്‍ നല്ല ഒഴുക്കുള്ളതിനാല്‍ കടലിലേക്ക് ഒഴുകിപ്പോയിരിക്കാമെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നിഗമനം.
തിരച്ചില്‍ വിഫലം: ചന്ദ്രഗിരി പുഴയില്‍ കാണാതായ യുവാവിനെ കണ്ടെത്തനായില്ല
4/
5
Oleh
evisionnews