Type Here to Get Search Results !

Bottom Ad

‘ഒടിടി പ്ലാറ്റ്‍ഫോമുകളെ നിയന്ത്രിക്കണം’; ആവശ്യവുമായി ഫിയോക്

ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമകൾ ഒടിടിയ്‌ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇന്ന് കൊച്ചിയിൽ ചേരുന്ന യോഗത്തിൽ തിയേറ്റർ ഉടമകൾ ഇത് അവതരിപ്പിക്കും. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിന് ശേഷം ഒ.ടി.ടിക്ക് നൽകുന്ന പ്രവണത അവസാനിപ്പിക്കണം. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം പൂർത്തിയാക്കിയാലുടൻ ഒടിടി പ്ലാറ്റ്ഫോമിലേക്ക് നൽകുകയാണ്. കരാർ ലംഘിച്ച് നിരവധി സിനിമകൾ ഇതിനുമുമ്പ് ഒ.ടി.ടി.യിൽ റിലീസ് ചെയ്തിട്ടുണ്ട്. ഒ.ടി.ടിയുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകൾ ഉന്നയിച്ച ആവശ്യം നേരത്തെ ഫിലിം ചേംബർ തള്ളിയിരുന്നു. ഒ.ടി.ടി.ക്ക് സിനിമകൾ നൽകുന്ന സമയപരിധി 56 ദിവസമായി ഉയർത്തണമെന്ന ആവശ്യം ഫിലിം ചേംബർ പരിഗണിച്ചില്ല. തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് തിയേറ്റർ ഉടമകളുടെ തീരുമാനം.

Post a Comment

0 Comments

Top Post Ad

Below Post Ad