കാസര്‍കോട് (www.evisionnews.in): ബദിയടുക്ക പഞ്ചായത്ത് പട്ടാജെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുത്തക തകര്‍ത്ത് യു.ഡി.എഫ് വിജയക്കൊടി പാറിച്ചു. 35 വര്‍ഷമായി ബി.ജെ.പി പ്രതിനിധാനം ചെയ്തിരുന്ന 14-ാം വാര്‍ഡാണ് കോണ്‍ഗ്രസിലെ ശ്യാം പ്രസാദ് മാന്യ പിടിച്ചെടുത്തത്. വാര്‍ഡ് നിലനിര്‍ത്താന്‍ മഹേഷ് വള കുഞ്ചയെയാണ് ബിജെപി ഇറക്കിയത്. സിപിഎമ്മിലെ എം മദനനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
നിലവില്‍ നറുക്കെടുപ്പിലൂടെ ഭരണത്തിലേറിയ യുഡിഎഫിന് നിര്‍ണായകമായിരുന്നു ഈ ഉപതിരഞ്ഞെടുപ്പ്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ മകന്‍ ബിജെപിയിലെ കെഎന്‍ കൃഷ്ണ ഭട്ട് പഞ്ചായത്ത് അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് പട്ടാജെയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ബദിയടുക്ക പട്ടാജെയില്‍ ബി.ജെ.പിയുടെ കുത്തക തകര്‍ത്ത് യു.ഡി.എഫ്
4/
5
Oleh
evisionnews