Thursday, 28 July 2022

ഈ വർഷത്തെ മികച്ച അറബ് വിനോദ സഞ്ചാരകേന്ദ്രം സലാല

മസ്കത്ത്: ഈ വർഷത്തെ മികച്ച അറബ് ടൂറിസ്റ്റ് കേന്ദ്രമായി സലാല തിരഞ്ഞെടുക്കപ്പെട്ടു. ഖാരിഫിനോട് അനുബന്ധിച്ച് സലാലയിലെ അറബ് ടൂറിസം മീഡിയ സെന്‍റർ സംഘടിപ്പിച്ച രണ്ടാമത് അറബ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഫോറമാണ് ഇക്കാര്യം അറിയിച്ചത്. "2022 ലെ അറബ് ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഖാരിഫ് സലാലയെ തിരഞ്ഞെടുത്തത് ടൂറിസം മേഖലയിലെ വിദഗ്ധരും ഫോറത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരും ആണ്," ഫോറം മേധാവിയും അറബ് സെന്‍റർ ഫോർ ടൂറിസം മീഡിയയുടെ തലവനുമായ ഡോ. സുൽത്താൻ അല്യഹ്യ പറഞ്ഞു. ഖാരിഫിന്‍റെ വികസന പ്രവർത്തനങ്ങളിലൂടെ ഗവർണറേറ്റിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനും അധികൃതർ ലക്ഷ്യമിടുന്നു. വർഷം മുഴുവൻ ഗവർണറേറ്റ് ടൂറിസമായി നിലനിർത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Related Posts

ഈ വർഷത്തെ മികച്ച അറബ് വിനോദ സഞ്ചാരകേന്ദ്രം സലാല
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.