Saturday, 30 July 2022

പൃഥ്വിയുടെ കാപ്പയിൽ ആസിഫ് അലിയും

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനാകുന്ന കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ആസിഫ് അലിയും ചിത്രത്തിൽ ജോയിൻ ചെയ്തെന്ന വാർത്തയാണ് പുറത്തുവരുന്നത്. ആസിഫ് അലി സെറ്റിൽ എത്തുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പ്രേക്ഷകരിൽ നിന്നും പുതിയൊരു ചോദ്യമാണ് ഉയരുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കൊട്ട മധുവിന്റെ വില്ലൻ വേഷം ആസിഫ് ചെയ്യുമോ എന്നതാണ് ചോദ്യം. ജൂലൈ 15 നാണ് കാപ്പയുടെ ചിത്രീകരണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ തിരശ്ശീലയ്ക്ക് പിന്നിലെ വിശേഷങ്ങളും അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ ചേർന്ന് ഫെഫ്ക റൈറ്റേഴ്സ് യൂണിയനുമായി സഹകരിച്ചാണ് തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്നത്.

Related Posts

പൃഥ്വിയുടെ കാപ്പയിൽ ആസിഫ് അലിയും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.