കൊല്‍ക്കത്ത: ഫ്ളാറ്റിനുള്ളിൽ കോടികൾ ഉണ്ടായിരുന്നിട്ടും നടി അർപ്പിത മുഖർജി തന്‍റെ അപ്പാർട്ട്മെന്‍റിന്‍റെ മെയിന്റനന്‍സ് തുക നൽകിയില്ല. കഴിഞ്ഞ ദിവസം, ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ, അർപ്പിത അപ്പാർട്ട്മെന്‍റിന്‍റെ അറ്റകുറ്റപ്പണിക്കായി 10,000 രൂപയിലധികം കുടിശ്ശിക വരുത്തിയതായി കണ്ടെത്തിയിരുന്നു. അറ്റകുറ്റപ്പണി തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവരുടെ പട്ടിക അപ്പാർട്ട്മെന്‍റിന്‍റെ നോട്ടീസ് ബോർഡിൽ ഒട്ടിച്ചിരുന്നു. അർപിതയുടെ പേരും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ മാർച്ച് വരെ 11,819 രൂപയാണ് അർപ്പിത മുഖർജി മെയിന്‍റനൻസ് തുകയായി നൽകേണ്ടത്. ബെല്‍ഘാരിയയിലെ ക്ലബ് ടൗൺ അപ്പാര്‍ട്ട്‌മെന്റില്‍ അർപ്പിതയ്ക്ക് രണ്ട് ഫ്ലാറ്റുകൾ ഉണ്ട്. ഇവിടെ നിന്നും കഴിഞ്ഞ ദിവസം 28 കോടി രൂപയും 6 കിലോ സ്വർണവും അധികൃതർ പിടിച്ചെടുത്തിരുന്നു.
കോടികളുടെ കള്ളപ്പണം; ഫ്‌ളാറ്റിലെ മെയിന്റനന്‍സ് തുക അടക്കാതെ അര്‍പ്പിത
4/
5
Oleh
evisionnews