Saturday, 23 July 2022

നീറ്റ് പരീക്ഷാ വിവാദം; നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു

കൊല്ലം: കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രത്യേകം നിയോഗിച്ച മൂന്നംഗ സംഘം കേരളത്തിലെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം പൊലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി സീനിയർ ഡയറക്ടർ ഡോ.സാധന പരാശറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. ആയൂർ മാർത്തോമ്മാ കോളേജിലെത്തി അന്വേഷണ സംഘം മൊഴിയെടുത്തു. കോളേജിലെ അധ്യാപകരുടെയും പരീക്ഷാ നിരീക്ഷകരുടെയും മൊഴി രേഖപ്പെടുത്തി. സംഭവദിവസം നടന്ന സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പരാതിക്കാരായ വിദ്യാർത്ഥികളുടെ വീട്ടിലെത്തി സംഘം വിശദാംശങ്ങൾ ശേഖരിച്ചു. യൂത്ത് കോൺഗ്രസ് സംഘത്തെ കണ്ട് നിവേദനം നൽകി. അപമാനിക്കപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രത്യേക നീറ്റ് പരീക്ഷ നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എ.ആർ.റിയാസിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തകർ നിവേദനം നൽകിയത്.

Related Posts

നീറ്റ് പരീക്ഷാ വിവാദം; നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.