Sunday, 31 July 2022

നാലാം ദിവസം കോടിയിലേക്ക് ; കുതിച്ച് 'വിക്രാന്ത് റോണ' 

രാജമൗലിയുടെ 'ഈച്ച' എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ കിച്ച സുദീപ് അഭിനയിച്ച കന്നഡ ചിത്രം 'വിക്രാന്ത് റോണ' ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. റിലീസ് ചെയ്ത് നാലാം ദിവസത്തിലേക്ക് കടക്കുന്ന ചിത്രത്തിന്‍റെ കളക്ഷൻ 100 കോടിയോട് അടുക്കുകയാണ്. വിക്രാന്ത് റോണയുടെ മൂന്ന് ദിവസത്തെ കളക്ഷൻ 85 കോടിക്ക് അടുത്താണ്.  95 കോടി രൂപയാണ് വിക്രാന്ത് റോണയുടെ ബജറ്റ്. നാല് ദിവസത്തിനകം ചിത്രം ഈ തുക കളക്ട് ചെയ്യും. നാലാം ദിവസമായ ഇന്നത്തെ കളക്ഷൻ എത്തുന്നതോടെ ചിത്രം 100 കോടി ക്ലബിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ചിത്രം ഒരു ഫാന്‍റസി ആക്ഷൻ ചിത്രമാണ്. പൂർണ്ണമായും 3ഡിയിൽ നിർമ്മിച്ച ചിത്രം കന്നഡയ്ക്ക് പുറമെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ഡ്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുദീപിന്‍റെ കിച്ച ക്രിയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. 

Related Posts

നാലാം ദിവസം കോടിയിലേക്ക് ; കുതിച്ച് 'വിക്രാന്ത് റോണ' 
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.