Tuesday, 19 July 2022

നീറ്റ് പരീക്ഷാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് കേരളം


കേരളം (www.evisionnews.in): കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കേരളം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. സംഭവം നാണക്കേട് ഉണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. ഏജന്‍സിക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തെ തുടര്‍ന്ന് ലോക്സഭയില്‍ കേരള എംപിമാര്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. എന്‍.കെ. പ്രേമചന്ദ്രന്‍, കെ. മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഭവം ഗൗരവമുള്ളതാണ്. സമഗ്രമായ അന്വേഷണം വേണം. നീറ്റ് പരീക്ഷാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെടുന്നു.

Related Posts

നീറ്റ് പരീക്ഷാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് കേരളം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.