Type Here to Get Search Results !

Bottom Ad

റിസർവ്വ് വനത്തില്‍ അതിക്രമിച്ചു കടന്നു; അമല അനുവിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: കൊല്ലം മാമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ച് കയറി ഡ്രോണ്‍ ഉപയോഗിച്ച് ഷൂട്ടിങ് നടത്തിയ കേസിൽ തിരുവനന്തപുരം സ്വദേശി അമല അനുവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഓഗസ്റ്റ് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. അറസ്റ്റ് ചെയ്താൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണം. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്ക് രണ്ട് പേരുടെ ആൾജാമ്യവുമാണ് വ്യവസ്ഥ. എട്ട് മാസം മുമ്പ് മാമ്പഴത്തറയിലെത്തിയ അമല ഡ്രോണുകളും മറ്റ് ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. കാട്ടാനയുടെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടും. ഡ്രോൺ കണ്ട് ആന ഓടി രക്ഷപ്പെട്ടു. ഈ ദൃശ്യങ്ങൾ ഒരു യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തതിനെ തുടർന്നാണ് കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad