Saturday, 30 July 2022

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ആഗസ്റ്റ് മൂന്നിന്

തിരുവനന്തപുരം: 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഓഗസ്റ്റ് മൂന്നിന് സമ്മാനിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവാര്‍ഡു സമര്‍പ്പണം നിര്‍വഹിക്കും. 2021 ലെ ചലച്ചിത്ര അവാർഡുകളുടെ വിശദാംശങ്ങൾ അടങ്ങിയ പുസ്തകം മന്ത്രി ആന്‍റണി രാജുവിന് നൽകി മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്യും. 'മലയാള സിനിമ: നാൾ വഴികൾ' എന്ന റഫറൻസ് പുസ്തകം മന്ത്രി ജി ആർ അനിൽ പ്രകാശനം ചെയ്യും. മികച്ച പിന്നണി ഗായകര്‍ക്കുള്ള പുരസ്കാരം നേടിയ സിത്താര കൃഷ്ണകുമാർ, പ്രദീപ് കുമാർ, സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയ ഹിഷാം അബ്ദുൾ വഹാബ്, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകനും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസൻ, 2020 ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ, മുൻ ചലച്ചിത്ര അവാർഡ് ജേതാക്കളായ ഷഹബാസ് അമൻ, രാജലക്ഷ്മി, ബിജിബാൽ, സൂരജ് സന്തോഷ്, പിന്നണി ഗായകരായ സംഗീത ശ്രീകാന്ത്, രൂപ രേവതി, സൗമ്യ രാമകൃഷ്ണൻ തുടങ്ങിയവര്‍ പുരസ്‌കാര സമര്‍പ്പണച്ചടങ്ങിന് ശേഷം നടക്കുന്ന സംഗീത പരിപാടിയില്‍ ഗാനങ്ങള്‍ ആലപിക്കും.

Related Posts

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ആഗസ്റ്റ് മൂന്നിന്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.