Type Here to Get Search Results !

Bottom Ad

സ്കൂൾ ബസ് ഫീസ് വർധന; പ്രവാസി കുടുംബങ്ങൾ ആശങ്കയിൽ

ദുബായ്: അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസ് ഫീസ് വർധിക്കുമെന്ന് സൂചന. ഉയരുന്ന പെട്രോൾ വിലയാണ് ഫീസ് പുതുക്കാൻ കാരണം. സ്കൂളുകൾ തുറക്കുന്നതോടെ കുടുംബ ബജറ്റ് തെറ്റുമെന്ന ആശങ്കയിലാണ് പ്രവാസി കുടുംബങ്ങൾ. വാടകയുടെയും ദൈനംദിന ഉപയോഗ വസ്തുക്കളുടെയും വിലയിൽ ഇതിനകം ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതിന് പുറമെയാണ് ബസ് ചാർജ് വർദ്ധനയും ഉണ്ടാകുമെന്ന സൂചന. 800 ദിർഹം വരെ ഫീസ് വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കുടുംബത്തിന് പ്രതിവർഷം 17,200 രൂപ അധിക ചെലവ് വരും. രണ്ട് കുട്ടികൾ പഠിക്കുന്ന വീടുകളിൽ ഇത് 34,400 രൂപയാകും. നിലവിൽ 3,000 ദിർഹം മുതൽ 5,000 ദിർഹം വരെയാണ് വാർഷിക ബസ് ഫീസ്. ഇത് എമിറേറ്റുകൾ തമ്മിൽ വ്യത്യാസം ഉണ്ട്. ഏഴു മാസത്തിനിടെ പെട്രോൾ വിലയിൽ ഉണ്ടായ 74 ശതമാനത്തിന്റെ വർധനയാണ് ഫീസ് ഉയർത്തുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അതേസമയം, പുതിയ അധ്യയന വർഷം ട്യൂഷൻ ഫീസ് വർധിപ്പിക്കരുതെന്ന് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad