കേരളം (www.evisionnews.in): വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ കെ എസ് ശബരിനാഥിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയില്ല. സാധാരണ നടപടിയാണിതെന്നും വിഷയത്തില്‍ അടിയന്തര സാഹചര്യം കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ഡെപ്യൂട്ടി സ്പീക്കര്‍ വിഷയം ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും വ്യക്തമാക്കി.
കോടതിയുടെ പരിഗണനയിലുള്ള വിഷയമണിതെന്നും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല. വിഷയത്തിന് അടിയന്ത്ര പ്രാധാന്യം ഇല്ലെന്നും നിയമമന്ത്രി പി രാജീവ് പറഞ്ഞു. അതേസമയം ചട്ടം വളച്ചൊടിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ പറഞ്ഞു. സോളാര്‍, ബാര്‍ കേസുകള്‍ എന്നിങ്ങനെ കോടതി പരിഗണിച്ചിരുന്ന കേസുകള്‍ സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശബരിനാഥന്റെ അറസ്റ്റ്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
4/
5
Oleh
evisionnews