Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഫോര്‍ട്ട്‌റോഡിലെ അഡ്വ. എ.എം സാഹിദ് നിര്യാതനായി


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ഫോര്‍ട്ട്‌റോഡിലെ പരേതരായ എ.എം ബഷീര്‍ സാറാബി എന്നിവരുടെ മകന്‍ മാങ്ങാട് ബഷീര്‍ മന്‍സിലിലെ അഡ്വ. എഎം സാഹിദ് (69) ഹൃദയസ്തംഭനമൂലം നിര്യാതനായി. കഴിഞ്ഞ കുറച്ച് വര്‍ഷമായി ദുബൈയിലായിരുന്നു ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് മേല്‍പറമ്പിലെ എം.എ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സൈബുന്നിസയാണ് ഭാര്യ. മക്കള്‍ നിലോഫര്‍ ഷബ്‌നം,അഹ്മദ് ഷാന്‍ഫര്‍ (ദുബൈ) മരുമക്കള്‍ ഷാനിദ് കമ്മാടം (സൗദി അറേബ്യ) റുഖയ്യ റിസ തളങ്കര. സഹോദരങ്ങള്‍: എഎം ഷമീമ, പരേതനായ എ.എം സത്താര്‍, എ.എം സൈബുന്നിസ്സ (കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലര്‍), എ.എം അഷ്ഫാഖ്. ഖബറടക്കം ഉച്ചയ്ക്ക് ഒരു മണിക്ക് മാങ്ങാട് ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad