കേരളം (www.evisionnews.in): ബസിന്റെ ടയറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം മണക്കാട് സ്വദേശികളായ ശ്രീക്കുട്ടന്‍(24), ശരത്ത്്(23), വിഷ്ണു(26), ജിബിന്‍(25) എന്നിവരെയാണ് അറസ്റ്റിലായത്. റാന്നി പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.
സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ ടയറില്‍ ഇവരിലൊരാള്‍ മൂത്രമൊഴിച്ചു. ഇത് ഡ്രൈവര്‍ ആനന്ദ് ചോദ്യം ചെയ്തു. അവിടെ നിന്ന് മടങ്ങിയ ഇയാള്‍ സുഹൃത്തുക്കളുമായി തിരികെ വന്ന് ആനന്ദുമായി വഴക്കുണ്ടാക്കി. ആനന്ദിനെ മര്‍ദിക്കുന്നത് കണ്ട് ഓടി എത്തിയ റോബിനെയും യുവാക്കള്‍ മര്‍ദിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കെത്തിയവരാണ് യുവാക്കളെന്ന് പൊലീസ് പറഞ്ഞു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
ടയറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം; യുവാക്കള്‍ അറസ്റ്റില്‍
4/
5
Oleh
evisionnews