കേരളം (www.evisionnews.in): നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പാലക്കാട് തൃത്താലയ്ക്ക് സമീപം പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. 16 വയസുകാരായ ജഗന്‍, സായൂജ് എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാനായി ചാടിയതാണ് രണ്ടാമനും. ഇരുവരെയും ഉടന്‍ കരയ്ക്ക് എത്തിച്ചെങ്കിലും ആസ്പത്രിയിലെത്തും മുന്‍പേ മരണം സംഭവിച്ചു. പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തില്‍ നീന്തല്‍ പഠിക്കുന്നതിടെയാണ് അപകടം ഉണ്ടായത്. ഒതളൂര്‍ പുളിഞ്ചോടില്‍ താമസിക്കുന്ന തേവര്‍ പറമ്പില്‍ മധുവിന്റെ മകനാണ് ജഗന്‍. കൊമ്മാത്ര വളപ്പില്‍ സുകുമാരന്റെ മകനാണ് സായൂജ്. ഇരുവരും ഗോഘലെ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്.
നീന്തല്‍ പഠിക്കുന്നതിനിടെ രണ്ടു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
4/
5
Oleh
evisionnews