കാസര്‍കോട് (www.evisionnews.in): ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അണങ്കൂരില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ. ഖാലിദ് പച്ചക്കാട്, പി രമേശന്‍, സത്താര്‍ ഹാജി, കമലാക്ഷന്‍, ഖാലിദ്, പ്രകാശന്‍, ഹമീദ് ബെദിര, മമ്മു ചാല, സൈനുദ്ദീന്‍ തുരുത്തി, ലളിത, അബ്ദുല്ലക്കുഞ്ഞി ഹാജി, ജലീല്‍ തുരുത്തി, സത്താര്‍ അണങ്കൂര്‍ ഉസ്മാന്‍ അണങ്കൂര്‍ അര്‍ജുനന്‍ തായലങ്ങാടി, മജീദ് കൊല്ലമ്പാടി പ്രസംഗിച്ചു. മതസാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ ധര്‍ണയില്‍ പങ്കെടുത്തു.
ദേശീയപാത വികസനം: അണങ്കൂരില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി ധര്‍ണ
4/
5
Oleh
evisionnews