Saturday, 18 June 2022

ചെര്‍ക്കളയില്‍ പാല്‍ വിതരണ കമ്പനി ഓഫീസില്‍ കവര്‍ച്ച

ചെര്‍ക്കള (www.evisionnews.in): കര്‍ഷകശ്രീ പാല്‍ വിതരണ കമ്പനിയുടെ ചെര്‍ക്കള ഓഫീസില്‍ വന്‍കവര്‍ച്ച. വാതില്‍ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ ഓഫീസ് മുറിയിലെ മേശവലിപ്പില്‍ സൂക്ഷിച്ച മൂന്നു ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കവര്‍ച്ച നടന്നത്. കാഷ്യര്‍ കുണ്ടംകുഴിയിലെ രജീഷ് ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്.

മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് കര്‍ഷകശ്രീയുടെ ജില്ലാ ഡിസ്ട്രിബ്യൂട്ടര്‍ ഇ. അബ്ദുല്ല കുഞ്ഞിയേയും വിദ്യാനഗര്‍ പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. രണ്ടു പേര്‍ അകത്ത് കടന്നു പണം മോഷ്ടിക്കുന്നതിന്റെയും ഒരാള്‍ പുറത്ത് നില്‍ക്കുന്നതിന്റെയും ദൃശ്യം സിസിടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പുറത്തെ ക്യാമറയുടെ വയര്‍ മുറിച്ച് മാറ്റിയ ശേഷമാണ് സംഘം കവര്‍ച്ച നടത്തി യത്. മുഖം തുണികൊണ്ട് മറച്ചായിരുന്നു സംഘം എത്തിയത്. അകത്തെ ഓഫീസ് മുറിയില്‍ സൂക്ഷിച്ച പണം കവര്‍ന്ന ശേഷം ഫയലുകളും മറ്റും വാരി വലിച്ചെറിഞ്ഞ നിലയിലാണ്. ഓഫീസ് വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

Related Posts

ചെര്‍ക്കളയില്‍ പാല്‍ വിതരണ കമ്പനി ഓഫീസില്‍ കവര്‍ച്ച
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.