Type Here to Get Search Results !

Bottom Ad

സി.ടി അഹമ്മദലി മാതൃകാ പൊതുപ്രവര്‍ത്തകന്‍: ഉമ്മന്‍ ചാണ്ടി


കാസര്‍കോട് (www.evisionnews.in): സി.ടി അഹമ്മദലി ഒച്ചപ്പാട് ഇല്ലാത്ത മാതൃക പൊതുപ്രവര്‍ത്തകനാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണം താഴെ തട്ടില്‍ എത്തിക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന സിടി അഹമ്മദലി നടത്തിയ ഇടപെടലും പ്രവര്‍ത്തനവും മാതൃകാപരമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അധികാര വീകേന്ദ്രീകരണത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ പഞ്ചായത്ത് നഗരപാലിക ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച് അധികാരം ജനങ്ങളിലേക്കെത്തിച്ച മുന്‍ മന്ത്രി സി.ടി അഹമ്മദലിക്ക് യു.ഡിഎഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആദരവ് പരിപാടി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘകാലം ജനപ്രതിനിധി ആയിരുന്നപ്പോള്‍ സൗമ്യതയോടെയുള്ള സമ്മര്‍ദ്ദം കൊണ്ട് വിവിധ പദ്ധതികള്‍ കാസര്‍കോട്ടേക്ക് കൊണ്ടുവന്ന നേതാവാണ് സി.ടി അഹമ്മദലി. സി.ടിയുടെ പ്രവര്‍ത്തനത്തെ അടുത്തറിയാന്‍ ഒരുപാട് അവസരം ലഭിച്ചിട്ടുണ്ട്. സൗമ്യതയോടെയാണ് എല്ലായ്പ്പോഴും സംസാരിച്ച് കൊണ്ടിരിക്കുന്നതെങ്കിലും മനസിലുള്ള കാര്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിരുന്നു. സൗമ്യതയോടെയുള്ള സമ്മര്‍ദ്ദമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.

അധികാര വികേന്ദ്രീകരണത്തിന്റെ നിയമനിര്‍മാണം നടത്തുമ്പോഴും പിന്നീട് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഇതു സംബന്ധിച്ച ചുമതല നല്‍കുമ്പോഴും അദ്ദേഹമാ യിരുന്നു മന്ത്രി. അധികാരവികേന്ദ്രീകരണത്തിനായി കേരളത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ജനപ്രതിനിധിയായിരുന്നു സി.ടി എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ യുഡിഎഫ് ജനറല്‍ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, ചന്ദ്രിക മാനേജിംഗ് എഡിറ്റര്‍ അഡ്വ. എം. ഉമ്മര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, സോണി സെബാസ്റ്റ്യന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, ജെറ്റോ ജോസഫ്, ഹരീഷ്ബി.നമ്പ്യാര്‍, കെ. നീലകണ്ഠന്‍, ഹക്കീം കുന്നില്‍, ആന്റക്‌സ് ജോസഫ്, പി.വി തമ്പാന്‍, ഖാദര്‍ മാങ്ങാട്, കരുണാകരന്‍, കല്ലട്ര മാഹിന്‍ ഹാജി, പി.വി. അടിയോടി, വി.കെ.പി. ഹമീദലി, യഹ്യ തളങ്കര, കെ. മൊയ്തീന്‍ കുട്ടി ഹാജി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad