You are here : Home
/ Kasaragod
/ News
/ ഹരിതം സഹകരണം: തെക്കില്‍ പറമ്പ ഗവ. യു.പി സ്‌കൂളില്‍ മാവിന്‍ തൈനട്ടു
Thursday, 9 June 2022
ഹരിതം സഹകരണം: തെക്കില്‍ പറമ്പ ഗവ. യു.പി സ്‌കൂളില്‍ മാവിന്‍ തൈനട്ടു
കാസര്‍കോട്: (www.evisionnews.in) ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ സംഘംതല ഉദ്ഘാടനം പൊയിനാച്ചി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ തെക്കില്‍ പറമ്പ ഗവ. യു.പി സ്‌കൂളില്‍ സംഘം പ്രസിഡന്റ് കെ. മൊയ്തീന്‍ കുട്ടി ഹാജി മാവിന്‍ തൈ നട്ട് നിര്‍വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് ഹാരിസ് ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. തെക്കില്‍ പറമ്പ ഗവ: യു.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എം. ഉണ്ണികൃഷ്ണന്‍, സംഘം ഡയറക്ടര്‍മാരായ പി. ശ്രീധരന്‍ മുണ്ടോള്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, രാഘവന്‍ വലിയവീട്, ടി. കമല, വിജയലക്ഷ്മി എ, സംഘം സെക്രട്ടറി ഗിരികൃഷ്ണന്‍ കൂടാല സംബന്ധിച്ചു.