കാസര്‍കോട് (www.evisionnews.in): സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയാവശ്യപ്പെട്ട് മുസ്ലിം യൂത്ത് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ജില്ലാ പൊലീസ് ആസ്ഥാനത്ത് ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിക്കും. രാവിലെ പത്തിന് വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്ത് നിന്ന് പ്രകടനമായി ചെന്നാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തിച്ചേര്‍ന്ന് പ്രതിഷേധ പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂരും ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫും അഭ്യര്‍ഥിച്ചു.
സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരേ യൂത്ത് ലീഗ് ലുക്ക് ഔട്ട് നോട്ടീസ് പതിക്കും
4/
5
Oleh
evisionnews