കാസര്‍കോട് (www.evisionnews.in): റാസല്‍ ഖൈമയില്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ബേവിഞ്ച സ്വദേശി മരിച്ചു. ബേവിഞ്ച വികെ പാറയിലെ മുഹമ്മദിന്റെ മകന്‍ റിയാസ് (27) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് ജോലി സ്ഥലത്ത് കോണിപ്പടി ഇറങ്ങുന്നതിനിടെ തലകറങ്ങി വീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മയ്യിത്ത് റാസല്‍ ഖൈമയിലെ അല്‍ സഖര്‍ ഹോസ്പിറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്. നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: ബീഫാത്തിമ. മഹറൂഫ സഹോദരിയാണ്.
റാസല്‍ ഖൈമയില്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ബേവിഞ്ച സ്വദേശി മരിച്ചു
4/
5
Oleh
evisionnews