Type Here to Get Search Results !

Bottom Ad

കോവിഡ് കാലത്തിന് വിട; സംസ്ഥാനം ഇന്ന് പൂര്‍ണ അധ്യയന വര്‍ഷത്തിലേക്ക്


കേരളം (www.evisionnews.in): രണ്ടു വര്‍ഷം നീണ്ടു നിന്ന കോവിഡ് പ്രതിസന്ധിയ്ക്കും അതുമൂലമുണ്ടായ ഇടവേളയ്ക്കുമൊടുവില്‍ സംസ്ഥാനം ഇന്ന് പൂര്‍ണ്ണ അധ്യയന വര്‍ഷത്തിലേക്ക്. 13,000 സ്‌കൂളുകള്‍ ഇന്ന് തുറക്കുമ്പോള്‍ 43 ലക്ഷം കുട്ടികള്‍ പഠിക്കാനെത്തും. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നിരിക്കുന്നത്. കഴക്കൂട്ടം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് പ്രവേശനോത്സവം.

പാഠപുസ്തക, യൂണിഫോം വിതരണം 90ശതമാനം പൂര്‍ത്തിയായി. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നെസ് പരിശോധന അടുത്തദിവസങ്ങളിലും തുടരും. ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമില്ല. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം. ഭക്ഷണം പങ്കുവയ്ക്കരുത്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതല്‍ 17 വയസ്സ് വരെയുള്ള 54.12% കുട്ടികള്‍ക്കും, 12നും 14നും ഇടിയിലുള്ള 14.43% കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്സീന്‍ നല്‍കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad