കാസര്‍കോട് (www.evisionnews.in): കുമ്പളയിലെ അനധികൃത മണല്‍ കടത്തുകാര്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ കുമ്പള തീരദേശ പോലീസും കുമ്പള പോലീസും നടത്തിയ റൈഡില്‍ 15 തോണികള്‍ പിടികൂടി ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് എടുത്തു. ഒളയം. ബംബ്രാണി വയല്‍, പികെ. നഗര്‍,കളപ്പാറ, മാക്കൂര്‍ എന്നിവിടങ്ങളിലേ അനധികൃത കടവുകളിലേക്ക് മണല്‍എത്തിക്കുന്ന തോണികളെയാണ് ഷിറിയ അഴിമുഖത്തു നിന്നും ഷിറിയ പുഴയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത്.റൈഡില്‍ കുമ്പള തീരദേശ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദിലീഷ് ,എസ് ഐ മോഹനന്‍, സിപിഒമാരായ സൂരജ്, ദീപക്, ജിതിന്‍ കോസ്റ്റല്‍ വാര്‍ഡന്‍ മാരായ സനൂജ് സജിന്‍ രൂപേഷ് ,സ്വരൂപ് എന്നിവര്‍ ഉണ്ടായിരുന്നു
ഷിറിയ പുഴയില്‍ മണല്‍ കടത്തുകയായിരുന്ന 15 തോണികള്‍ പിടികൂടി
4/
5
Oleh
evisionnews