(www.evisionnews.in) സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ടം തിരിയുന്ന ശ്രീലങ്കയില്‍ കലാപം രൂക്ഷമാകുന്നു. പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം രാജിവെച്ച പ്രധാനമന്ത്രി മഹീന്ദ രജപക്സെയുടെ വീടിന് തീയിട്ടു. കുരുനഗലയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രജപക്‌സെയ്ക്ക് പുറമെ രാഡജിവെച്ച മന്ത്രിമാരുടെയും എംപിമാരുടെയും വീടുകള്‍ക്കു നേരെയും അക്രമങ്ങള്‍ നടക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സംഘര്‍ഷങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യം മുഴുവനും കര്‍ഫ്യൂ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചിരുന്നു. പ്രധാനമന്ത്രിക്കു പിന്നാലെ ആരോഗ്യ, തൊഴില്‍ മന്ത്രിമാരും രാജി പ്രഖ്യാപിച്ചു.
ശ്രീലങ്കയില്‍ കലാപം രൂക്ഷം; മഹിന്ദ രജപക്സെയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാര്‍
4/
5
Oleh
evisionnews