ഉദുമ (www.evisionnews.in): വാരാണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് തകര്‍ത്ത് ഭൂമി കൈവശപ്പെടുത്താനുള്ള സംഘ്പരിവാര്‍ നീക്കത്തിനെതിരെ മതേതര ശക്തികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സുന്നി യുവജന സംഘം ഉദുമ മേഖല പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. അധികാരം ഉപയോഗിച്ച് ഫാസിസ്റ്റ് ശകതികള്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ രാജ്യത്തെ ഭിന്നിപ്പിക്കാനും മറ്റൊരു ബാബരി സംഭവമാക്കിമാറ്റാനും വേണ്ടിയാണ്.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാജ്യത്തെ മതേതര രാഷ്ട്രീയപാര്‍ട്ടികളുടെ പൊതുസമൂഹത്തിന്റെയും പ്രതിഷേധം ഉയരണം. പ്രസിഡന്റ്് താജുദ്ധീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ഷാഹുല്‍ ഹമീദ് ദാരിമി കോട്ടിക്കുളം, അബ്ദുല്ല ഹാജി ഇല്ല്യാസ്, ബഷീര്‍ ഹാജി തൊട്ടി, ടിവി കുഞ്ഞബ്ദുല്ല മാങ്ങാട്, ബഷീര്‍ പാക്യര, ഖാദര്‍ കണ്ണമ്പള്ളി, അഷ്‌റഫ് മുക്കുന്നോത്ത് ചര്‍ച്ചയില്‍ പങ്കെടുത്തു.
ഗ്യാന്‍വാപി മസ്ജിദിനെതിരേ സംഘ്പരിവാര്‍ നീക്കം: മതേതര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് എസ്.വൈ.എസ്
4/
5
Oleh
evisionnews