Friday, 6 May 2022

സ്നേഹത്തിന്റെ സംഘ ഗാഥ തീര്‍ത്ത് ദുബൈ കെ.എം.സി.സി ഈദ് സോഷ്യല്‍ മീറ്റ്


ദുബൈ (www.evisionnews.in): റമദാനിലെ മുപ്പത് ദിനരാത്രങ്ങളിലും നടത്തിയ സാമൂഹിക- സേവന- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണത വിഭാവനം ചെയ്ത് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഈദ് സോഷ്യല്‍ മീറ്റ് വേറിട്ട അനുഭവമായി. പതിവിനു വിപരീതമായി പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു ചേര്‍ന്ന് ഈദ് ആശംസകള്‍ കൈമാറിയും പരസ്പരം ആശ്ലേഷിച്ചും പെരുന്നാള്‍ പൊലിമ പകര്‍ന്ന സോഷ്യല്‍ മീറ്റ് പ്രവാസലോകത്തിനും പുതുമയുള്ള കാഴ്ചയായി മാറി. അടച്ചിരിപ്പിന്റെ കാലം പിന്നിട്ട് പ്രതീക്ഷയുടെ വിളംബരവുമായെത്തിയ പെരുന്നാളിനെ പ്രത്യേക രീതിയില്‍ സ്വീകരിച്ച പരിപാടി വ്യത്യസ്തവും വേറിട്ടതുമായി.

ഗൃഹാതുരത്വം ഉണര്‍ത്തുന്ന മാതൃനാട്ടിലെ പെരുന്നാള്‍ ഓര്‍മ്മകള്‍ അയവിറക്കുന്ന പ്രവാസി സഹോദരങ്ങള്‍ക്ക് വേണ്ടി ദുബൈ കൈ.എം.സി.സി ജില്ലാ കമ്മിറ്റി ഈദുല്‍ ഫിത്തര്‍ ദിനത്തിലെ പ്രഭാതത്തില്‍ ദുബൈ പേള്‍ ക്രീക്ക് ഹോട്ടലിലാണ് ഈദ് സോഷ്യല്‍ മീറ്റ് സംഘടിപ്പിച്ചത്്. കുട്ടികളും, മുതിര്‍ന്നവരും പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച്, അത്തറിന്റെ പരിമണം പരത്തി ഈദ് നമസ്‌കാരത്തിന് ശേഷം ഒത്ത് ചേര്‍ന്നു. കെ എം സീ സീ നേതാക്കളും പ്രവര്‍ത്തകരും വിശിഷ്ട വ്യക്തികളും പരസ്പരം ഹസ്തദാനം നല്‍കിയും ആശ്ലേഷിച്ചും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. പെരുന്നാള്‍ ദിനത്തിലെ പ്രഭാതത്തില്‍ തന്നെ ഈദ് സോഷ്യല്‍ മീറ്റ് സംഘടിപ്പിച്ച ദുബായ് കെഎംസിസി ജില്ലാ കമ്മിറ്റിയെ നേതാക്കള്‍ അഭിനന്ദിച്ചു. പ്രവാസ മണ്ണില്‍ ഇതൊരു പുതിയ അനുഭവമാണെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

യു.എ.ഇ കെ എം സി സി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര സോഷ്യല്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മഹമൂദ് ഹാജി പൈവളിക പ്രാര്‍ത്ഥന നടത്തി. ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍ ഈദ് സന്ദേശ പ്രസംഗം നടത്തി. ജില്ലാ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ. അന്‍വര്‍ നഹ, ദുബായ് കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൂര്‍ച്ചാണ്ടി, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, യു എ ഇ കാസറഗോഡ് ജില്ലാ കെ എം സി സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഹനീഫ് മരവയല്‍, സാമൂഹിക പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദ് അലി, വ്യവസായ പ്രമുഖരായ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, മുജീബ് മെട്രോ, മാധ്യമ പ്രവര്‍ത്തകരായ നാഷിഫ് അലിമിയാന്‍, ജലീല്‍ പട്ടാമ്പി, എന്‍.എ.എം ജാഫര്‍, ജില്ലാ ഭാരവാഹികളായ സി എച്ച് നൂറുദീന്‍, അബ്ബാസ് കെ പി കളനാട്, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, അഷ്‌റഫ് പാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, സിദ്ദീഖ് ചൗക്കി.സത്താര്‍ ആലമ്പാടി .ഷബീര്‍ കീഴുര്‍ . റഹൂഫ് കെ ജി എന്‍ , സി എ ബഷീര്‍ പള്ളിക്കര , ഹനീഫ് ബാവ , റഷീദ് ആവിയില്‍. ഷബീര്‍ കൈതക്കാട്, മറ്റു മണ്ഡലം സഹ ഭാരവാഹികള്‍ , മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍ പ്രധാന പ്രവര്‍ത്തകര്‍ മുന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചുജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

Related Posts

സ്നേഹത്തിന്റെ സംഘ ഗാഥ തീര്‍ത്ത് ദുബൈ കെ.എം.സി.സി ഈദ് സോഷ്യല്‍ മീറ്റ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.