Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശിയെ കപ്പലില്‍ നിന്ന് കാണാതായതായി വീട്ടുകാര്‍ക്ക് ഫോണ്‍ സന്ദേശം


ഉദുമ (www.evisionnews.in): കാസര്‍കോട് ജില്ലക്കാരെ പരിഭ്രാന്തിയിലാക്കി കപ്പലില്‍ നിന്ന് വീണ്ടുമൊരു മിസ്സിംഗ് വാര്‍ത്ത ഉദുമയിലെത്തി. ഉദുമ മുക്കുന്നോത്തെ കെ. പ്രശാന്തിനെ (44) കപ്പലില്‍ നിന്ന് കാണാതായെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം ശനിയാഴ്ച ഉച്ചയോടെയാണ് ഭാര്യ ഷാനിയ്ക്ക് കപ്പല്‍ കമ്പനിയില്‍ നിന്ന്കിട്ടുന്നത്. പിന്നീടുള്ള ബന്ധപ്പെടലുകളില്‍ മിസ്സിംഗ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനി ഈ വിവരം മുംബൈയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിനേയും ജീവനക്കാരുടെ സംഘടനയായ ന്യുസിയേയും ഇതിനകം അറിയിച്ചിട്ടുണ്ട്.

ചെന്നൈ ആസ്ഥാനമായുള്ള സിനര്‍ജി ഷിപ്പിംഗ് മാനേജ്‌മെന്റ്കമ്പനിയുടെ കപ്പലില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഏപ്രില്‍ 20 നാണ് പ്രശാന്ത് മംഗളൂരില്‍ നിന്ന് വിമാനമാര്‍ഗം മുംബൈക്ക് പോയത്. ആ കമ്പനിയുടെ 'ജന്‍കോ എന്റെര്‍ പ്രൈസ്' എന്ന ചരക്ക് കപ്പലില്‍ എബി റാങ്കില്‍ ജോലിയില്‍ പ്രവേശിക്കാന്‍ 23 ന് മുംബൈയില്‍ നിന്ന്സിംഗപ്പുരിലേക്ക് യാത്രതിരിച്ചു. 24ന് കപ്പലില്‍ കയറി. അടുത്ത തുറമുഖം ലക്ഷ്യമാക്കിയുള്ള യാത്രാമധ്യേ ഇന്ധനം നിറയ്ക്കാനാണ് കപ്പല്‍ സിങ്കപ്പൂരിലെത്തിയതെന്നാണ് വിവരം. സ്വന്തമായി സിം കാര്‍ഡ് ഇല്ലാത്തത്തിനാല്‍ സഹപ്രവര്‍ത്തകന്റെ ഫോണില്‍ നിന്ന് 28ന് ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പ്രശാന്ത് ഏറെ സന്തോഷവാനായിരുന്നുവെന്നുംസുഖവിവരങ്ങള്‍ കൈമാറിയെന്നും ഭാര്യ ഷാനി പറഞ്ഞു. അടുത്ത ദിവസം സംസാരിക്കാമെന്ന് പറഞ്ഞിരുന്നു.

30ന് ഉച്ചയോടെയാണ് സിനര്‍ജി ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ ചെന്നൈ ഓഫീസില്‍ നിന്ന്, പ്രശാന്ത് കപ്പലില്‍ നിന്ന് കാണാതായെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ വിളി വന്നതെന്ന് ഷാനി പറഞ്ഞു. പ്രശാന്തിനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും ഞായറാഴ്ച വീണ്ടും വിവരമെത്തി. ശുഭവാര്‍ത്തയ്ക്കായി ഷാനിയും ഒമ്പതാം ക്ലാസുകാരി നേഹയും കൊച്ചനിയത്തി നിവേദ്യയും ഒപ്പം ബന്ധുക്കളും കാത്തിരിപ്പു തുടരുകയാണ്.

അവധിയിലുള്ള മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സഹായത്തോടെ ഷിപ്പിംഗ് വകുപ്പ്മന്ത്രിക്കുംഡയറക്ടര്‍ ജനറല്‍ ഓഫ്ഷിപ്പിങ്ങിനും വിദേശകാര്യ വകുപ്പ് മന്ത്രിക്കും കപ്പല്‍ ജീവനക്കാരുടെ യൂണിയനായ ന്യുസിക്കും ലോക്കല്‍ പോലീസിനും പ്രശാന്തിന്റെ ഭാര്യ പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad