Thursday, 26 May 2022

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാ സംഗമം വിജയിപ്പിക്കും


കാസര്‍കോട് (www.evisionnews.in): മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാ സംഗമവും പ്രവര്‍ത്തക കണ്‍വന്‍ഷനും വിജയിപ്പിക്കാന്‍ മുസ്‌ലിം ലീഗ് ജില്ലാപ്രവര്‍ത്തക സമിതി അംഗങ്ങളുടെയും പോഷക സംഘടന ജില്ലാ ഭാരവാഹികളുടെയും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു. രണ്ടിന് രാവിലെ 10ന കാസര്‍കോട് കൊല്ലങ്കാനം ട്രിബൂണ്‍ റിസോര്‍ട്ടില്‍ നടക്കുന്ന സൗഹൃദ സംഗമത്തില്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംവദിക്കും.

ഉച്ചക്ക് രണ്ടിന്് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചേരും. കണ്‍വന്‍ഷനില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസി ഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, എംപിമാരായ ഇ.ടിമുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, പിവി അബ്ദുല്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎസലാം, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെഎം ഷാജി തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും. പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം പഞ്ചായത്ത് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ മുസ്‌ലിം ലീഗ് അംഗങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പ്രധാന പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

യോഗം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, വൈസ് പ്രസിഡന്റ് എംസി മായിന്‍ ഹാജി, സെക്രട്ടറി സിഎച്ച്‌റഷീദ്, എംഎസ് മുഹമ്മദ് കുഞ്ഞി, വികെപി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, ടിഎ.മൂസ, എഎം കടവത്ത്, കെഇഎ ബക്കര്‍, കെഎം ശംസുദ്ദീന്‍ ഹാജി, കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എബി ശാഫി, ബഷീര്‍ വെള്ളിക്കോത്ത്, അഡ്വ. എംടിപി കരീം, അസീസ് കളത്തൂര്‍, ഇര്‍ഷാദ് മൊഗ്രാല്‍, എ അഹമ്മദ് ഹാജി, യഹ്‌യ തളങ്കര, പിപി നസീമ, കലാഭവന്‍ രാജു, ഇബ്രാഹിം പാലാട്ട്, അഡ്വ. പിഎ ഫൈസല്‍, അന്‍വര്‍ ചേരങ്കൈ, ലുഖ്മാന്‍ തളങ്കര, ഗഫൂര്‍ ബേക്കല്‍, സി മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ബേവിഞ്ച പ്രസംഗിച്ചു.

Related Posts

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാ സംഗമം വിജയിപ്പിക്കും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.