ദേശീയം (www.evisionnews.in): ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടതിന് ഡല്‍ഹി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ അറസ്റ്റില്‍. ഹിന്ദു കോളേജിലെ ചരിത്ര അധ്യാപകനായ് ഡോ രത്തന്‍ ലാല്‍ ആണ് അറസ്റ്റിലായത്. രത്തന്‍ ലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
അധ്യാപകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മതവിദ്വേഷം വളര്‍ത്തുന്നതാണ് എന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം രാത്രി രത്തന്‍ ലാലിനെ അറ്സറ്റ് ചെയ്തുവെന്ന് ഡല്‍ഹി നോര്‍ത്ത് ഡിസിപി സാഗര്‍ സിംഗ് കല്‍സി അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ, 295 എ എന്നാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഗ്യാന്‍വാപി വിഷയം സമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന് ആരോപണം, അധ്യാപകന്‍ അറസ്റ്റില്‍
4/
5
Oleh
evisionnews