Type Here to Get Search Results !

Bottom Ad

കിണര്‍ വെള്ളത്തില്‍ ഷിഗല്ല, ബാക്ടീരിയ സാന്നിധ്യം

ചെറുവത്തൂര്‍ (www.evisionnews.in): ചെറുവത്തൂരിലെ കിണറുകളിലെ വെള്ളത്തില്‍ ഷിഗല്ല ബാക്ടീരിയ സാന്നിധ്യം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗല്ല കണ്ടെത്തിയത്. അഞ്ച് സാമ്പിളുകളില്‍ ഷിഗല്ല സാന്നിധ്യവും 12 സാമ്പിളുകളില്‍ ഇകോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഈമാസം നാലിനാണ് വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ആകെ 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവയില്‍ 23 എണ്ണത്തിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂരിലെ ഹോട്ടലു കള്‍ അടക്കമുള്ള ഭക്ഷ്യ വില്‍ പ്പന ശാലകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad