തൃക്കരിപ്പൂര്‍ (www.evisionnews.in): എസിയില്‍ നിന്ന് തീപടര്‍ന്ന് തൃക്കരിപ്പൂരില്‍ വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറി കത്തിനശിച്ചു. ഫര്‍ണിച്ചറുകളും സീലിംഗും എ.സിയുമുള്‍പ്പെടെ പൂര്‍ണമായും അഗ്നിക്കിരയായി. തട്ടാഞ്ചേരിയിലെ എം.കെ സാജിതയുടെ വീട്ടില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. അടുത്ത മുറിയില്‍ നീറ്റ് പരീക്ഷക്കായി പഠിച്ചുകൊണ്ടിരുന്ന മകള്‍ സുഹാന മുറിയില്‍ നിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു.
അയല്‍വാസി ഉടന്‍ തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. നടക്കാവില്‍ നിന്ന് ഫയര്‍ ടെന്‍ഡര്‍ എത്തിയാണ് തീയണച്ചത്. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തൃക്കരിപ്പൂരില്‍ എ.സിയില്‍ നിന്ന് തീ പടന്നു കിടപ്പുമുറി കത്തിനശിച്ചു
4/
5
Oleh
evisionnews