Tuesday, 26 April 2022

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് വേണ്ടി ഒന്നേ മുക്കാല്‍ കോടിയുടെ ബാങ്കിടപാട്: ബിജിഷയുടെ ജീവനെടുത്തത് റമ്മി കളി


കേരളം (www.evisionnews.in): കോഴിക്കോട് ഒരു സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയുടെ മരണത്തിന് പിന്നില്‍ ഓണ്‍ലൈന്‍ റമ്മികളിയാണെന്ന് ക്രൈംബ്രാഞ്ച്. യുവതിയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങളാണ് കണ്ടെത്തിയത്. ഇരുപത് ലക്ഷത്തോളം രൂപ റമ്മികളിയിലൂടെ ഇവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. രണ്ടു ബാങ്ക് അക്കൗണ്ടുകളിലായി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് വേണ്ടി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഡിസംബര്‍ 12നാണ് ബിജിഷയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണകാരണമെന്താണെന്ന് വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിയുമായിരുന്നില്ല. 35 പവന്‍ സ്വര്‍ണം ബിജിഷ പണയം വെച്ചതായും ലക്ഷങ്ങളുടെ പണമിടപാടുകള്‍ നടത്തിയതായും കണ്ടെത്തിയതിനെ തുടര്‍ന്ന് ബിജീഷയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

Related Posts

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് വേണ്ടി ഒന്നേ മുക്കാല്‍ കോടിയുടെ ബാങ്കിടപാട്: ബിജിഷയുടെ ജീവനെടുത്തത് റമ്മി കളി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.