ഉദുമ (www.evisionnews.in): ചെര്‍ക്കള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ബോവിക്കാനം സ്വദേശിനി സുഹൈലയുടെ ആത്മഹത്യയെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് മുസ്്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ ആവശ്യപ്പെട്ടു. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പഴുതടച്ച് അന്വേഷണം നടത്താനോ പ്രതികളെ പിടികൂടാനോ സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സംശയമുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷണത്തില്‍ പരിധിയില്‍ കൊണ്ടുവന്നു പ്രതികളെ എത്രയും പ്പെട്ടന്ന് അറസ്റ്റു ചെയ്യണം അല്ലെങ്കില്‍ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ഉന്നതതല അന്വേഷണം വേണം: യൂത്ത് ലീഗ്
4/
5
Oleh
evisionnews