കാസര്‍കോട് (www.evisionnews.in): ജില്ലയിലെ മികച്ച സന്നദ്ധ സേവനത്തിന് ജില്ലാ പഞ്ചായത്ത് മര്‍ച്ചന്റ് യൂത്ത് വിംഗിനെ ആദരിച്ചു. കോവിഡ് കാലത്തെ സേവനങ്ങള്‍, പൊതു ജനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സംവിധാനം, ഗവ. ആശുപത്രി നവീകരണം തുടങ്ങിയ മേഖലകളില്‍ സാമൂഹിക സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആദരിച്ചത്. പള്ളിക്കരയില്‍ നടന്ന സംഗമം സാംസ്‌കാരികോത്സവത്തില്‍ വച്ച് മുന്‍ മന്ത്രി പികെ ശ്രീമതി ടീച്ചറില്‍ നിന്നും മര്‍ച്ചന്റ് യൂത്ത് വിംഗ് പ്രസിഡണ്ട് നിസാര്‍ സിറ്റി കൂള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
മികച്ച പ്രവര്‍ത്തനം: മര്‍ച്ചന്റ് യൂത്ത് വിംഗിന് ജില്ലാ പഞ്ചായത്തിന്റെ ആദരം
4/
5
Oleh
evisionnews